ഭീമൻ ലഡുവുമായി ലൊക്കേഷനിലെത്തി ലെന, കോടാലി ഇങ്ങെടുത്തെ എന്ന് കമന്റ്; വിഡിയോ

ലഡുവിന്റെ വലിപ്പം കണ്ട് അമ്പരക്കുന്ന അണിയറ പ്രവർത്തകരേയും വിഡിയോയിൽ കാണാം

ചിത്രം: ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:08 am IST

സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് നടി ലെന. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ഒരു വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ഭീമൻ ലഡുവുമായാണ് ലെന ലൊക്കേഷനിൽ എത്തിയത്. ലഡുവിന്റെ വലിപ്പം കണ്ട് അമ്പരക്കുന്ന അണിയറ പ്രവർത്തകരേയും വിഡിയോയിൽ കാണാം. 

താൻ ലഡു കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് ലോക്കേഷനിലുള്ളവരെ വിളിച്ചുകൂട്ടിയ ശേഷമാണ് താരം അത്ഭുതലഡു പുറത്തെടുത്തത്. എത്ര ലഡു ഉണ്ടാകുമെന്ന് ​ഊഹിക്കാൻ താരം അവരോട് പറഞ്ഞു. നൂറ്, നൂറ്റമ്പത് എന്നൊക്കെയായിരുന്നു പലരുടേയും മറുപടി. എന്നാൽ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഒറ്റ ലഡു ലെന പുറത്തെടുത്തു. ഇതു കണ്ടതോടെ ലഡു മുറിക്കാൻ കോടാലി എടുക്കേണ്ടി വരുമോ എന്നായിരുന്നു ഒരു കമന്റ്. നടൻ സൗബിനും  ലൊക്കേഷനിലുണ്ടായിരുന്നു. ഇടുക്കിലാണ് ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now