
'ക്ഷീണമുണ്ട്, ഉറങ്ങണമെന്ന ആഗ്രഹമുണ്ട്, പക്ഷേ പറ്റുന്നില്ല; 40 കളിലാണ് ഇത് തുടങ്ങുന്നത്', ഉറക്കമില്ലായ്മയെക്കുറിച്ച് ലെന
എന്റെ ഉള്ളിലെ ബയോകെമിസ്ട്രി മാറിയതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിശ്രമാവസ്ഥയാണ് ഉറക്കം. ഒരു മനുഷ്യൻ കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് പറയാറ്. എന്നാൽ ഇന്ന് പലർക്കും ഉറക്കമില്ലായ്മ ഒരു പ്രശ്നമാണ്. ക്ഷീണമുണ്ടെങ്കിലും ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലൂടെ പലരും കടന്നു പോകാറുണ്ട്. ഇപ്പോഴിതാ താനും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയുകയാണ് നടി ലെന.
"ഉറങ്ങാൻ പറ്റുന്നില്ല. ക്ഷീണമുണ്ട്, ഉറങ്ങണമെന്ന അതിയായ ആഗ്രഹമുണ്ട്. എന്നാലൊരു ക്ലാസിക് ഇൻസോമ്നിയ അല്ല. ചിലപ്പോൾ ഒരുപാട് ഉറങ്ങുക. ചില സമയത്ത് ഉറക്കത്തിലേക്ക് പോകാൻ പറ്റുന്നില്ല. പിന്നെ ചില സമയത്ത് ഉറങ്ങി ഒരു മണിക്കും മൂന്ന് മണിക്കും എഴുന്നേൽക്കുക. പിന്നെ ഉറങ്ങാൻ പറ്റുന്നില്ല. ഏകദേശം 40 വയസ് ആയപ്പോഴാണ് എനിക്ക് ഇത് തുടങ്ങിയത്. എനിക്കിത് മനസിലാകുന്നില്ല.
ഇതിന്റെ പല കാരണങ്ങളും നമ്മളിങ്ങനെ ആലോചിക്കുകയാണ്. നമ്മൾ കുറേനേരം ഫോണിൽ നോക്കിയിരിക്കുന്നതു കൊണ്ടായിരിക്കാം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ബ്ലൂ ലൈറ്റ് കട്ട് ചെയ്താൽ നന്നാകുമെന്ന് കേട്ടിട്ടുണ്ട്. അത് ചെയ്ത് നോക്കാം. എന്നിട്ടും ശരിയാകുന്നില്ല. പിന്നെ നമ്മൾ അങ്ങനെയുള്ള പ്രാക്ടിക്കൽ കാര്യങ്ങളാണ് നോക്കുന്നത്.
എന്റെ ഉള്ളിലെ ബയോകെമിസ്ട്രി മാറിയതു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഞാൻ ഡോക്ടറെ ഒന്നും കണ്ടില്ല. ഇൻസോമ്നിയ ഡോക്ടർ ഓൺ യൂട്യബിന്റെ പോഡ്കാസ്റ്റ് കാണുന്നു. അവർ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്ത് നോക്കുമ്പോൾ കുറച്ച് ശരിയാകും. ഡയറ്റിലും മാറ്റങ്ങൾ വരുത്തി. രാവിലെയും വൈകിട്ടും ഒന്ന് നടന്നിട്ടു വരുമ്പോൾ ഉറക്കം കുറച്ചു കൂടി നന്നായി.
ഇതൊക്കെ തന്നെയാണ് ഇതിന്റെ പോംവഴികൾ. പക്ഷേ ഇതിന്റെ കൂടെയൊരു സപ്ലിമെന്റേഷനും കൂടിയുണ്ട്. മഗ്നീഷ്യം ഗ്ലൈസിനെറ്റ് പോലെയുള്ള സപ്ലിമെന്റ്സ്. അത് കറക്ടായി എടുത്ത് കഴിഞ്ഞാൽ നല്ല മനോഹരമായി നോർമലായി ഉറങ്ങാം. പക്ഷേ എന്ത് സപ്ലിമെന്റ് എടുക്കുമ്പോഴും ഒരു ഡോക്ടറുടെ ഉപദേശത്തോടെ മാത്രം ചെയ്യുക". - ലെന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
WHAT TO READ NEXT

മെഡിക്കൽ ത്രില്ലർ ചിത്രം 'ഡോസ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Lenaa talks about Insomnia.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആ സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടാതിരുന്നത് ഞാൻ ഡബ്ബ് ചെയ്യാതിരുന്നതിനാൽ; അതിലിപ്പോഴും ഖേദമുണ്ട്'

