
മൂന്നാമതും അമ്മയാവാന്‍ ലിസ ഹൈഡന്, ബിക്കിനി ചിത്രത്തിനൊപ്പം സന്തോഷം പങ്കുവെച്ച് താരം
ചെറിയ വയറുമായി ബിക്കിനിയില്‍ നില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്
ബോളിവുഡ് നടി ലിസ ഹൈഡന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് കടല്‍. താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫീഡ് നിറയെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ്. ഇപ്പോള്‍ ബീച്ചില്‍ നിന്ന് വളരെ സ്പെഷ്യലായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മൂന്നാമതും അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ളതാണ് ചിത്രം. ചെറിയ വയറുമായി ബിക്കിനിയില്‍ നില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
ഹോങ്കോങ്ങിലെ ലാന്റയു ദ്വീപില്‍ നിന്നുള്ളതാണ് ചിത്രം. ജനുവരി 2021 എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം അടുത്തിടെയാണ് താരം വെക്കേഷന് ആഘോഷിക്കാനായി പോയത്. അപ്പോള്‍ എടുത്ത ചിത്രമാണിത്. കൂടാതെ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ബേബി ബംബ് കണ്ട് നിരവധി ആരാധകരാണ് സുഖ വിവരം അന്വേഷിക്കുന്നത്. വീണ്ടും ഗര്‍ഭിണിയാണോ എന്നും പെണ്‍കുഞ്ഞിനായി കാത്തിരിക്കുകയാണോ എന്നും ചോദിച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.
ബിസിനസ്മാനായ ഡിനൊ ലാല്‍വനിയാണ് ലിസയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. മൂന്ന് വയസുകാരന് സാക്കും ഒരു വയസുള്ള ലിയോയും. കഴിഞ്ഞ ദിവസമാണ് താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് താരം വിഡിയോ പങ്കുവെച്ചത്. മൂന്നാമത്തെയാള്‍ ജൂണില്‍ എത്തും എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



