മലയാള സിനിമയിലും 'ഗിഫ്റ്റ് ട്രന്റ്'; 'ഗരുഡന്‍' സംവിധായകന് കിയ സമ്മനിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

നേഹ സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്ന അരുണ്‍ വര്‍മയുടെ ചിത്രവും ലിസ്റ്റിന്‍ പങ്കുവെച്ചു

ലിസ്റ്റിന്‍ സ്റ്റീഫന്‍ /ഫെയ്‌സ്ബുക്ക്
Last Updated :22 January 2024, 7:49 pm IST

കൊച്ചി: 'ഗരുഡന്‍' സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ അരുണ്‍ വര്‍മ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെല്‍ട്ടോസ് സമ്മാനമായി നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍. അന്യഭാഷാ സിനിമകള്‍ വന്‍ വിജയം കൊയ്യുമ്പോള്‍ നിര്‍മാതാക്കള്‍ സംവിധായകനും നടന്‍മാര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ മലയാള സിനിയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. 

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഗംഭീര വിജയമായതോടെയാണ് ലാഭവിഹിതത്തില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനം ലിസ്റ്റിന്‍ നല്‍കിയത്. സ്‌നേഹ സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്ന അരുണ്‍ വര്‍മയുടെ ചിത്രവും ലിസ്റ്റിന്‍ പങ്കുവെച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്‍ കാറിന്റെ താക്കോല്‍ സമ്മാനിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നവംബര്‍ മൂന്നിനാണ് ആണ് ഗരുഡന്‍ റിലീസായത്. സുരേഷ് ഗോപി - ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയേറ്ററുകള്‍ നിറഞ്ഞാണ് പ്രദര്‍ശനം തുടരുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി - ബിജു മേനോന്‍ കൂട്ടുക്കെട്ട് പ്രേക്ഷകര്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അഞ്ചാംപാതിരാക്ക് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now