'പരോളിൽ ഇറങ്ങി മുങ്ങിയ സോളമൻ', വീണ്ടും പൊലീസ് ത്രില്ലറുമായി എം പത്മകുമാർ; 'പത്താം വളവ്' ടീസർ

പരോളിൽ ഇറങ്ങി മുങ്ങിയ സോളമൻ എന്ന പ്രതിയെ അന്വേഷിച്ചുവരുന്ന പൊലീസുകാരെയാണ് ടീസറിൽ കാണുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

ജോസഫ് സൂപ്പർഹിറ്റായതിനു പിന്നാലെ വീണ്ടും ഇൻവസ്റ്റി​ഗേഷൻ ത്രില്ലറുമായി എം പത്മകുമാർ. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പത്താം വളവി'ന്റെ ടീസർ പുറത്തുവിട്ടു. പരോളിൽ ഇറങ്ങി മുങ്ങിയ സോളമൻ എന്ന പ്രതിയെ അന്വേഷിച്ചുവരുന്ന പൊലീസുകാരെയാണ് ടീസറിൽ കാണുന്നത്. 

പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്. വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ.

അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പദ്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.  അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now