ഇതിലും സംസ്‌കാരം മൃഗങ്ങള്‍ക്കുണ്ടാകും; ഇയാളെ ജയിലിലടയ്ക്കണം; ടിജി മോഹന്‍ദാസിനെതിരെ മാധവ് സുരേഷ്

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം.

Madhav Suresh, TG Mohandas
Madhav Suresh, TG Mohandas
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 ജൂലൈ 2026, 12:52 pm IST

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന്റെ പ്രസ്താവന വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടിജി മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവായ നടന്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്.

'ഈ മാനസികാവസ്ഥ തന്നെ മതിയാകം ഈ വികൃത ചിന്തയുള്ളയാളെ ജയിലിലാക്കാന്‍'' എന്നാണ് മാധവ് പറയുന്നത്. തീര്‍ത്തും വിലകുറഞ്ഞതും അറപ്പുളവാക്കുന്നതുമായ പ്രതികരണം. ഈ ആര്‍എസ്എസ് ചിന്തകനേക്കാള്‍ സംസ്‌കാരം മൃഗങ്ങള്‍ക്കുണ്ടാകും എന്ന പോസ്റ്ററും മാധവ് സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഈ സിറ്റ്വേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും.' എന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.

ടിജി മോഹന്‍ദാസിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. എസ്എഫ്ഐയും എഐഎസ്എഫും മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരുന്നു. ടിജി മോഹന്‍ദാസ് നടത്തിയ പ്രസ്താവനകള്‍ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പരാതിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിനുമാണ് എഐഎസ്എഫ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് എഐഎസ്എഫിന്റെ പരാതി.

News Now

Summary

Madhav Suresh wants TG Mohandas to be jailed for his mentality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates