
'വാരാണസി വെറും ഒരു നഗരം മാത്രമല്ല; ധ്യാനിക്കുന്നത് പോലെയായിരുന്നു ആ അനുഭവം'
അതിനെ ദേവൻമാരുടെ നാട് എന്ന് വിളിക്കുന്നത് വെറുതെയല്ല.

മധുബാല നായികയായെത്തിയ പുതിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു നടിയെന്ന നിലയിൽ മാത്രമല്ല, വ്യക്തിപരമായും ഈ സിനിമ വളരെ ആഴത്തിൽ അനുഭവിച്ചുവെന്ന് പറയുകയാണ് മധുബാലയിപ്പോൾ.
മറ്റ് ചില തിരക്കുകളും ഡേറ്റ് പ്രശ്നവും കാരണം രണ്ട് തവണ ഈ സിനിമയിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയതാണെന്നും എന്നാൽ വർഷ കാത്തിരുന്നുവെന്നും മധുബാല പറഞ്ഞു. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മധുബാല. "വാരാണസി വെറും ഒരു നഗരം മാത്രമല്ല, ഭൂമിയിലെ സ്വർഗമാണ്.
അതിനെ 'ദേവൻമാരുടെ നാട്' എന്ന് വിളിക്കുന്നത് വെറുതെയല്ല. അവിടുത്തെ ഘാട്ടുകളും ഗംഗാനദിയും എല്ലാം അത്ഭുതകരമായ അനുഭവമായിരുന്നു. മുംബൈ പോലെ തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് ഞാൻ പൂർണമായും അകന്നു പോയതു പോലെ തോന്നി. മുൻപൊരിക്കലും അനുഭവിക്കാത്ത രീതിയിൽ ഞാൻ ആ സ്ഥലം ആസ്വദിച്ചു.
എവിടെയോ അകലെയിരുന്ന് ധ്യാനിക്കുന്നത് പോലെയായിരുന്നു ആ അനുഭവം. സിനിമയിൽ അഭിനയിക്കുമ്പോഴും ഞാൻ എന്റെ യഥാർഥ വ്യക്തിത്വത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് തോന്നി. ക്ഷേത്രങ്ങളുടെയും ആത്മീയതയുടെയും നാടായ വാരാണസി എനിക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിച്ചു".- മധുബാല പറഞ്ഞു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Madhubala talks about Chinna Chinna Aasai.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'



