
News Now
ബോളിവുഡിലെ ഏറ്റവും മികച്ച നര്ത്തകിമാരില് ഒരാളാണ് മാധുരി ദീക്ഷിത്. ഇപ്പോഴും ചടുലമായ നൃത്തച്ചുവടുകളിലൂടെ താരം നമ്മെ ഞെട്ടിക്കാറുണ്ട്. സോഷ്യല് മീഡിയയില് വൈറലാവുന്നത് താരം പങ്കുവെച്ച ഒരു ഡാന്സ് വിഡിയോ ആണ്. ഗ്രാമത്തിലെ കൃഷിയിടത്തില് നിന്ന് മനോഹരമായി നൃത്തം ചെയ്യുന്ന പെണ്കുട്ടിയാണ് വിഡിയോയില്. പെണ്കുട്ടിയുടെ ഡാന്സിനെ പ്രശംസിച്ചുകൊണ്ടാണ് താരം വിഡിയോ പങ്കുവെച്ചത്.
1957 ല് പുറത്തിറങ്ങിയ മദര് ഇന്ത്യ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പെണ്കുട്ടി ചുവടുവെക്കുന്നത്. ഇവള് മനോഹരമായാണ് നൃത്തം ചെയ്യുന്നത്. ഇവിടെ നിരവധി കഴിവുറ്റവരാണ് പുറത്തുവരാനായി കാത്തിരിക്കുന്നത്.- മാധുരി ദീക്ഷിത് ട്വീറ്റ് ചെയ്തു.
लाà¤à¤µà¤¾à¤¬, वाह! She is dancing so beautifully. There is so much talent waiting to be discovered. https://t.co/HZYFwVbj88
â Madhuri Dixit Nene (@MadhuriDixit) February 8, 2021
കൃഷിയിടത്തിനിടയിലെ ചെറിയ മണ്വഴിയില് നിന്നാണ് നൃത്തം. കൃഷിയിടത്തില് പണിയെടുക്കുന്ന സ്ത്രീകള് പെണ്കുട്ടിയുടെ ഡാന്സ് നോക്കി നില്ക്കുന്നതും വിഡിയോയില് കാണാം. ക്ലാസിക്കല് നൃത്തം പ്രചരിപ്പിക്കുന്ന രാഗിരിയാണ് വിഡിയോ പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് വിഡിയോ കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






