'ബാല സാര്‍ എന്നെ ഉപദ്രവിച്ചിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത': വ്യക്തമാക്കി മമിത ബൈജു

ഒരു വര്‍ഷത്തോളം ബാലയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്നെ മാനസികമായോ ശാരീരികമായോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയത്

ബാല, മമിത ബൈജുഫെയ്സ്ബുക്ക്
Edited by :Manju
Last Updated :1 മാർച്ച് 2024, 3:48 pm IST

തമിഴ് സംവിധായകന്‍ ബാലയെക്കുറിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് നടി മമിത ബൈജു. തന്റെ വാക്കുകള്‍ തെറ്റായി വളച്ചൊടിച്ചു എന്നാണ് മമിത പറയുന്നത്. തമിഴ്ചിത്രം വണങ്കാന്‍ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. ചിത്രത്തിനുവേണ്ടി ഒരു വര്‍ഷത്തോളം ബാലയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്നെ മാനസികമായോ ശാരീരികമായോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയത്. തന്നെ മികച്ച നടിയാക്കാനാണ് ബാല ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമയുടെ ബന്ധപ്പെടുത്തി എന്റെ പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു സിനിമാ പ്രമോഷനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്നുമൊരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി ക്വോട്ട് ചെയ്താണ് ഈ നിരുത്തരവാദപരമായ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ആ സിനിമയുടെ പ്രീപ്രൊഡക്ഷനും പ്രൊഡക്ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം ഞാന്‍ വര്‍ക് ചെയ്തിട്ടുണ്ട്. കൂടുതല്‍ മികച്ച അഭിനേതാവാകാനായി അദ്ദേഹം എനിക്ക് ഒരുപാട് ഉപദേശങ്ങള്‍ നല്‍കി.

എനിക്ക് ഒരു തരത്തിലുമുള്ള മാനസികവും ശാരീരികവുമായ വേദനകളോ മറ്റോ ആ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് എടുത്തു പറയുകയാണ്. മറ്റു പ്രഫഷനല്‍ കമ്മിറ്റ്മെന്റുകള്‍ മൂലമാണ് ഞാന്‍ ആ സിനിമയില്‍നിന്നു പിന്മാറിയത്. പബ്ലിഷ് ചെയ്യും മുമ്പ് വ്യക്തതയ്ക്കായി എന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടു നന്ദി പറയാനും ആഗ്രഹിക്കുകയാണ്. മനസ്സിലാക്കിയതിന് നന്ദി.- മമിത കുറിച്ചു.

Story image

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ചിത്രം പ്രേമലുവുമായി ബന്ധപ്പെട്ട പ്രമോഷന്‍ ചടങ്ങിനിടെയാണ് മമിത വണങ്കാന്‍ സിനിമയിലെ അനുഭവം പങ്കുവച്ചത്. സിനിമയുടെ സെറ്റില്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നുവെന്ന് പറയുന്ന വിഡിയോ ആണ് വൈറലായത്. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ബാല പിന്മാറുകയായിരുന്നു. പിന്നാലെ മമിതയും പിന്മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now