കുറച്ചു നാളത്തേക്ക് ഒരിടവേള; സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു, എന്ത് പറ്റിയെന്ന് ആരാധകർ
മമിത പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്.
കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നടി മമിത ബൈജു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മമിത ഇക്കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും മമിത കുറിച്ചു. മമിത പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്', നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മമിതയുടേതായി ഇനി വരാനുള്ള ചിത്രങ്ങൾ. അതോടൊപ്പം പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രത്തിലും മമിതയാണ് നായിക. ധനുഷ് നായകനായെത്തിയ കരയാണ് മമിതയുടേതായി ഒടുവിൽ എത്തിയ ചിത്രം.
ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യയും മമിതയും ഒന്നിച്ചുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോങ് ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ജി വി പ്രകാശ് കുമാറിൻ്റേതാണ് സംഗീതം.
മമിതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി - സ്ക്രീൻഷോട്ട്
വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാമത്തെ ചിത്രം കൂടിയാണിത്. ബത്‌ലഹേം കുടുംബ യൂണിറ്റ് സംവിധാനം ചെയ്യുന്നത് ഗിരീഷ് എഡി ആണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Mamitha Baiju talks about social media break.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





