'മുഫാസയെയും സിംബയെയും പോലെയുണ്ടല്ലോ!' ദുൽഖറിന്റെ ഷർട്ടിനും ഫാൻസ്; പുത്തൻ ഫോട്ടോയും സൂപ്പർ ഹിറ്റ്

'ദ് ലയൺ കിങ്' എന്ന ചിത്രത്തിലെ മുഫാസയെയും സിംബയെയും ഓർമപ്പെടുത്തി കൊണ്ടാണ് പലരുടെയും കമന്റ്.

Dulquer, Mammootty
Dulquer, Mammoottyഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :28 ജൂലൈ 2026, 12:45 pm IST

മലയാളികളുടെ സ്വന്തം കുഞ്ഞിക്കയാണ് നടൻ ദുൽഖർ സൽമാൻ. താരത്തിന്റെ 43-ാം ജന്മദിനമാണിന്ന്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ദുൽഖറിന് പിറന്നാളാശംസകൾ നേരുന്നത്. ദുൽഖറിന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി കമ്പനി പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. വാപ്പച്ചിക്കൊപ്പമുള്ള ദുൽഖറിന്റെ ചിത്രമാണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

"ഹാപ്പി ബർത്ത് ഡേ ദുൽഖർ സൽമാൻ. അർഥവത്തായ കഥകളും, മറക്കാനാവാത്ത കഥാപാത്രങ്ങളും, നിങ്ങളുടെ ശ്രദ്ധേയമായ യാത്രയിലെ പുതിയ നാഴികക്കല്ലുകളും നിറഞ്ഞ മറ്റൊരു വർഷം ആശംസിക്കുന്നു. സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശവും മികച്ചിതാനായുള്ള നിരന്തരമായ പരിശ്രമവും എല്ലായിടത്തുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നത് തുടരും.

തുടർന്നുള്ള വർഷങ്ങളിലും നിങ്ങൾക്ക് സന്തോഷവും നല്ല ആരോ​ഗ്യവും മികച്ച വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു". - എന്നാണ് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി കമ്പനി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

'ദ് ലയൺ കിങ്' എന്ന ചിത്രത്തിലെ മുഫാസയെയും സിംബയെയും ഓർമപ്പെടുത്തി കൊണ്ടാണ് പലരുടെയും കമന്റ്. 'പപ്പയുടെ സ്വന്തം അപ്പൂസ് വേറെ എന്തു പറയാനാ' എന്നും ചിലർ കുറിച്ചിട്ടുണ്ട്. അതോടൊപ്പം 'ഡിക്യുവിന്റെ ഷർട്ട് കൊള്ളാമെന്നും' ചിലർ കുറിച്ചിട്ടുണ്ട്.

'ഐ ആം ​ഗെയിം' ആണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം. അതുകൂടാതെ മറ്റു ഭാഷകളിലും ദുൽഖറിന്റെ നിരവധി സിനിമകൾ ലൈൻ അപ്പിലുണ്ട്. 'ശ്രീ ശ്രീ', 'ആകാശം ലോ ഒക താര' തുടങ്ങിയ ചിത്രങ്ങളും ദുൽഖറിന്റേതായി ഒരുങ്ങുന്നുണ്ട്.

News Now

Summary

Happy Birthday Dulquer Salmaan: Mammootty Kampany share a rare photo of Dulquer with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics