മോഹൻലാലിന് പുറമേ വിഷു സമ്മാനവുമായി മമ്മൂട്ടിയും, 'കണ്ണൂർ സ്ക്വാഡ്' 

ചിത്രത്തിന്റെ സെക്കന്റ് ലുക്ക് നാളെ എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:19 am IST
Edited by :migrator

സമൂഹമാധ്യമങ്ങളിൽ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് തരം​ഗമാകുന്നതിനിടെ ഇതാ മമ്മൂട്ടിയുടെ വിഷു സമ്മാനം ആരാധകരെ തേടിയെത്തിയിരിക്കുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം കണ്ണൂർ സ്ക്വാഡിന്റെ പുത്തൻ അപ്ഡേറ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് നാളെ എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്.

നാളെ വിഷുദിനത്തിൽ വൈകുന്നേരം ആറ് മണിക്കാകും ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തുവരിക. ഒരു പൊലീസ് ജീപ്പിന്റെ പശ്ചാത്തലത്തിൽ കൈവിലങ്ങുള്ള പോസ്റ്ററിനൊപ്പമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

നവാഗതനായ റോബി വർഗീസ് രാജ് ആണ് കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്യുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now