കാരവാനിലേക്ക് കയറുന്നതിനിടെ മമ്മൂക്കയുടെ സർപ്രൈസ്, ലൊക്കേഷൻ വിഡിയോ വൈറൽ 

'വേയിറ്റ് ഫോർ ദ് ക്ലൈമാക്‌സ്' എന്ന ക്യാപ്ഷനിലാണ് വിഡിയോ സോഷ്യൽമീഡിയിൽ വൈറലാകുന്നത്

മമ്മൂട്ടി വൈറൽ വിഡിയോ/ സ്ക്രീൻഷോട്ട്
Last Updated :23 January 2024, 3:13 pm IST

ആരാധകർക്കൊപ്പം വൈബായി മമ്മൂട്ടിയും. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ടർബോയുടെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ തരം​ഗം തീർക്കുന്നത്. രാത്രി ഷൂട്ടിങ് കഴിഞ്ഞ് കാരവാനിലേക്ക് കയറിയ മമ്മൂട്ടിയെ വിസിലടിച്ച് ആർപ്പുവിളികളോടെയാണ് ചുറ്റും കൂടിനിന്ന ആരാധകർ സ്വീകരിക്കുന്നത്. ആരാധാകരെ കൈവീശി കാണിച്ചാണ് മമ്മൂട്ടി കാരവാനിലേക്ക് കയറുന്നത്. അതിനിടെയാണ് മമ്മൂക്കയുടെ സർപ്രൈസ് മൊമന്റ്. കാരവാന്റെ പടികൾ കയറുന്നതിനിടെ ഒന്നു തിരിഞ്ഞു ആരാധകരെ നോക്കി തിരച്ചു വിസിലടിക്കുന്ന മമ്മൂക്ക. 

'വേയിറ്റ് ഫോർ ദ് ക്ലൈമാക്‌സ്' എന്ന ക്യാപ്ഷനിലാണ് വിഡിയോ സോഷ്യൽമീഡിയിൽ വൈറലാകുന്നത്. നിരവധി ആളുകളാണ് വിഡിയോ പങ്കവെച്ചിരിക്കുന്നത്. മമ്മൂക്ക അല്ലെങ്കിലും വൈബ് മോഡ് ആണ്, ക്ലൈമാക്സ് കളറാക്കി തുടങ്ങിയ കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ നിറയുന്നത്. മധുരരാജയ്‌ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. അടുത്തിടെയാണ് ടർബോയുടെ ചിത്രീകരണം ആരംഭിച്ചത്. 

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now