റൂബിസ് ക്യൂബുകൾ ചേർത്തുവച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രമാണ് കൃഷ്ണീൽ അനിൽ സൃഷ്ടിച്ചത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:58 am IST

News Now

മലയാളികൾക്ക് സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മമ്മൂട്ടി. ചെറിയ കുഞ്ഞുങ്ങൾക്കുപോലും താരത്തിനോടുള്ള ആരാധനയ്ക്ക് നമ്മൾ സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ റൂബിക്സ് ക്യൂബുകൊണ്ട് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് താരത്തിന്റെ ഒരു കുട്ടിആരാധകൻ. റൂബിക്സ് ക്യൂബുകൾ ചേർത്തുവച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രമാണ് കൃഷ്ണീൽ അനിൽ സൃഷ്ടിച്ചത്. 

വൈറലായി വിഡിയോ

ഒരു വലിയ ഫെയ്മിൽ റൂബിക്സ് ക്യൂബുകൾ അടുക്കിവച്ചാണ് കൃഷ്ണീൽ മമ്മൂട്ടിയുടെ ചിത്രമുണ്ടാക്കിയത്. മമ്മൂട്ടി അങ്കിളിന് സ്നേഹത്തോടെ എന്ന കുറിപ്പിലുള്ള വിഡിയോ താരം തന്നെയാണ് പങ്കുവച്ചത്. കൃഷ്ണീൽ അനിലിന് നന്ദി പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി വിഡിയോ ഷെയർ ചെയ്തത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കൊച്ചുമിടുക്കന്റെ വിഡിയോ.

നിരവധി പേരാണ് കൃഷ്ണീലിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. മമ്മൂട്ടിയുടെ കുട്ടി ആരാധകർ ആദ്യമായല്ല വാർത്തകളിൽ നിറയുന്നത്. കുറച്ചു നാൾ മുൻപാണ് മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പറ്റാത്തത്തിൽ വിഷമിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ വൈറലായത്. നിറയെ സമ്മാനങ്ങൾ നൽകിയാണ് മമ്മൂട്ടി കുഞ്ഞു ആരാധികയുടെ വിഷമം മാറ്റിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates