
എന്നും ഔട്ട് ഓഫ് ഫോക്കസായിരിക്കാന്‍ ഇഷ്‍ടപ്പെടുന്നയാള്‍; ഷാനുവിന് പിറന്നാൾ ആശംസകളുമായി നസ്രിയ
ഫഹദിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയയുടെ ആശംസ
മലയാളത്തിന്റെ ഇഷ്ടതാരം ഫഹദ് ഫാസിൽ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. നടിയും ഭാര്യയുമായ നസ്രിയ നസീമിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫഹദിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയയുടെ ആശംസ. ചിത്രത്തിൽ ഔട്ട് ഓഫ് ഫോക്കസിലാണ് ഫഹദ്. എപ്പോഴും ഔട്ട് ഓഫ് ഫോക്കസിലിരിക്കാനാൻ ആഗ്രഹിക്കുന്ന ആളാണെന്നമാണ് ഫഹദിനെക്കുറിച്ച് നസ്രിയ പറയുന്നത്.
എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ആയിരിക്കാന്‍ ഇഷ്‍ടപ്പെടുന്നയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്‍നങ്ങളും യാഥാര്‍ഥ്യമാവട്ടെ ഷാനൂ. ഞാനറിയുന്നതില്‍ ഏറ്റവും കാരുണ്യമുള്ള മനുഷ്യന് പിറന്നാള്‍ ആശംസകള്‍.- നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ, അന്നാ ബെൻ, മഞ്ജിമ മോഹൻ, ശ്രിന്ദ ഉൾപ്പടെയുള്ളവർ അശംസകൾ അറിയിച്ചു.
കമൽഹാസൻ, ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ നിരവധി താരങ്ങളാണ് ജന്മദിനാശംസ നേർന്നത്. കമല്‍ ഹാസനും വിജയ് സേതുപതിക്കുമൊപ്പം ഫഹദ് എത്തുന്ന തമിഴ് ചിത്രം 'വിക്ര'ത്തിന്‍റെ അണിയറക്കാര്‍ ഫഹദിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു സ്പെഷല്‍ പോസ്റ്ററും പുറത്തിറക്കി. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൂടുതൽ ചിത്രങ്ങൾ ഓൺലൈൻ റിലീസ് ചെയ്തതോടെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായിരിക്കുകയാണ് ഫഹദ് ഫാസിൽ. അല്ലു അർജുൻ ചിത്രം പുഷ്പയിൽ വില്ലൻ റോളിലാണ് ഫഹദ് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി



