കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന ലോക് അപ്പ് എന്ന റിയാലിറ്റി ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:00 am IST

News Now

ഇന്നലെയാണ് പ്രമുഖനായ ഒരു സംവിധായകനില്‍ നിന്ന് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് നടി മന്ദന കരീമി തുറന്നു പറഞ്ഞത്. കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന ലോക് അപ്പ് എന്ന റിയാലിറ്റി ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. അതിനു പിന്നാലെ മന്ദനയ്‌ക്കെതിരെ ഷോയിലെ മത്സരാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തി. താരത്തെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. മന്ദനയുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു പരാമര്‍ശം. ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

'എന്നെ കാണാന്‍ ഫാന്‍സിയാണ്. പക്ഷേ എന്റെ പണം കൊണ്ട് ഞാന്‍ എന്നെത്തന്നെ ചീത്തയാക്കുകയാണ്. ഞാന്‍ എന്താണ് നേടിയത്. എന്റെ പ്രണയങ്ങളെ കണക്കിലെടുക്കുകയാണൈങ്കില്‍, അതേ ഞാന്‍ ശക്തരായ പുരുഷന്മാരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അവരുടെ പണത്തിനു വേണ്ടിയായിരുന്നില്ല അത്. വളരെ പവര്‍ഫുള്ളായ ഒരാളുമായി ഞാന്‍ പിരിഞ്ഞത് ആ ബന്ധം എന്റെ ജീവിതത്തിനും സമയത്തിനും മൂല്യമില്ലാത്തതിനാലാണ്. പല സമയത്തും എനിക്കും നഷ്ടമുണ്ടായിട്ടുണ്ട്. അവര്‍ എന്റെ പേരും എന്റെ ജീവിതവും നശിപ്പിച്ചു. എന്റെ മുന്‍കാമുകനെ പോലെ. ഞാനെന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയാം. ആരെയെല്ലാമാണ് ഞാന്‍ പ്രണയിക്കുന്നതെന്നും ആരോടെല്ലാമാണ് ബന്ധം സ്ഥാപിക്കുന്നതെന്നും അതെങ്കനെയാണെന്നുമെല്ലാം എനിക്കറിയാം.- മന്ദന കരിമി വ്യക്തമാക്കി. 

ബോളിവുഡിലെ പ്രമുഖ സംവിധായകനില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് താരം പറഞ്ഞത്. 'ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്‍. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.' കണ്ണീരോടെയാണ് മന്ദന തനിക്കു നേരിട്ട ദുരനുഭവം വിവരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ