'മുടി വെട്ടിയതിന് ശേഷം വിളിച്ചത് വില്ലത്തിയാവാനും പൊലീസാവാനും'; തുറന്നു പറഞ്ഞ് മന്ദിര ബേദി

ഇപ്പോള്‍ ശക്തയായ മോഡേണ്‍ സ്ത്രീയുടെ റോളുകളിലേക്ക് എന്നെ പരിഗണിക്കുന്നു

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST
Edited by :migrator

കഴിഞ്ഞ 12 വര്‍ഷമായി നടി മന്ദിര ബേദിയെ ആരാധകര്‍ കാണുന്നത് ഷോര്‍ട്ട് ഹെയറിലാണ്. മുടി മുറിച്ചതിന് പിന്നാലെ തനിക്ക് വന്ന കഥാപാത്രങ്ങളിലുണ്ടായ വ്യത്യാസത്തെക്കുറിച്ച് പറയുകയാണ് താരം. പത്ത് പൊലീസ് കഥാപാത്രവും അഞ്ചോ ആറോ നെഗറ്റീവ് റോളുകളും തന്നെ തേടിയെത്തി എന്നാണ് മന്ദിര പറയുന്നത്. ഇപ്പോള്‍ സ്‌ട്രോങ്ങായ മോഡേണ്‍ സ്ത്രീയുടെ കഥാപാത്രമാവാനാണ് താരത്തിന് ക്ഷണം എത്തുന്നത്. 

'ഈ ഷോര്‍ട്ട് ഹെയര്‍ എന്നെ നിര്‍വചിക്കുന്നുണ്ട്. കൂടാതെ എന്റെ കഥാപാത്രങ്ങളേയും. മുടി മുറിച്ചതിന് ശേഷം 10 ഓളം പൊലീസ് വേഷങ്ങളും അഞ്ചോ ആറോ വില്ലന്‍ വേഷങ്ങളുമാണ് എനിക്ക് വന്നത്. ഇപ്പോള്‍ ശക്തയായ മോഡേണ്‍ സ്ത്രീയുടെ റോളുകളിലേക്ക് എന്നെ പരിഗണിക്കുന്നു. ഈ ഷോര്‍ട്ട് ഷെയര്‍ എന്നാല്‍ പല അര്‍ത്ഥമുണ്ട്. എനിക്ക് ഇത് വളരെ ഇഷ്ടമാണ്. മുടി വളര്‍ത്തേണ്ടതായി എന്തെങ്കിലും അത്യാവശ്യം വരുന്നതുവരെ ഞാന്‍ ഇങ്ങനെയായിരിക്കും.'- മന്ദിര പറഞ്ഞു. 

ആദ്യമായി മുടി ഷോര്‍ട്ട് ഹെയര്‍ ആക്കാനായി പോയപ്പോള്‍ സലൂണില്‍ നിന്നുണ്ടായ അനുഭവവും താരം പങ്കുവച്ചു. മുടി മുറിക്കാന്‍ പോയപ്പോള്‍ നിങ്ങള്‍ക്ക് ഉറപ്പല്ലേ എന്ന് അവര്‍ എടുത്തു ചോദിച്ചു എന്നാണ് മന്ദിര പറയുന്നത്. മുടി വളരുമല്ലോ എന്ന് പറഞ്ഞിട്ടും ഷോള്‍ഡര്‍ വരെ മുടി മുറിക്കുകയാണ് അവര്‍ ചെയ്തത്. കൂടുതല്‍ വെട്ടണമെന്ന് തോന്നുകയാണെങ്കില്‍ നാളെ വരാനും പറഞ്ഞു. അടുത്ത ദിവസം സലൂണ്‍ തുറക്കുന്നതിന് മുന്‍പായി മുടിവെട്ടണം എന്നു പറഞ്ഞ് താന്‍ ചെന്നുവെന്നും മന്ദിര കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now