'കിം കിം കിം' പാട്ടിനൊപ്പം ചുവടുവച്ച് മഞ്ജു, ഇത് ലേഡി സൂപ്പർ സ്റ്റാറിന്റെ ഫൺ ചലഞ്ച്; വിഡിയോ 

പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ

Last Updated :20 January 2024, 8:33 am IST

സന്തോഷ് ശിവൻ ഒരുക്കുന്ന മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ ‘കിം കിം കിം’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മണിക്കൂറുകൾ കൊണ്ട് വൈറലായ ഈ ​ഗാനം മഞ്ജു തന്നെയാണ് പിടിയിരിക്കുന്നതും. ഇപ്പോഴിതാ, പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. 

ഒരു ചലഞ്ച് ആയാണ് മഞ്ജു ഈ വിഡിയോ പങ്കുവച്ചത്. ആരാധകരോടും പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യാനാണ് നടി ആവശ്യപ്പെടുന്നത്. 

ബി കെ ഹരിനാരായണൻ എഴുതിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് രാം സുരേന്ദ്രൻ ആണ്. സംസ്‌കൃതവും മലയാളവും ചേർത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണൻ പറയുന്നു. സിനിമയിൽ മഞ്ജുവിനൊപ്പം കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now