
ആയിഷയായി മഞ്ജു വാര്യർ, ആദ്യത്തെ മലയാള- അറബിക് ചിത്രം; പോസ്റ്റർ പുറത്ത്
ആദ്യത്തെ മലയാള-അറബിക് ചിത്രം എന്ന പ്രത്യേകതയോടെ പുറത്തെത്തുന്ന ആയിഷ സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിർ പള്ളിക്കൽ ആണ്
പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. ആദ്യത്തെ മലയാള-അറബിക് ചിത്രം എന്ന പ്രത്യേകതയോടെ പുറത്തെത്തുന്ന ആയിഷ സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിർ പള്ളിക്കൽ ആണ്.
ആയിഷയെ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. മലയാളം- അറബി ഭാഷയില്‍ ഇറങ്ങുന്ന ആദ്യത്തെ കൊമേഷ്യല്‍ ചിത്രമായിരിക്കും ഇത്. ആമിറിനും സക്കറിയയ്ക്കുമൊപ്പമുള്ള മനോഹരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു- ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് മഞ്ജു കുറിച്ചു.
സംവിധായകൻ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം എം. ജയചന്ദ്രൻ, സഹ നിർമാണം-ഷംസുദ്ധീൻ എം.ടി., ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ-അപ്പു എൻ. ഭട്ടതിരി, ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



