ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലൈബ്രറിയിൽ പോകാൻ സാധിക്കാത്തതിന്റെ വിഷമം മാറ്റാൻ സ്വന്തമായി ഒരു ലൈബ്രറി തന്നെ വരച്ചിരിക്കുകയാണ് താരം

മഞ്ജു വാര്യർ തന്റെ പെയിന്റിങ്ങുമായി/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:45 am IST

News Now

അഭിനയത്തിലൂടെ മാത്രമല്ല, ഡാൻസിലൂടെയും പാട്ടിലൂടെയുമെല്ലാം ആരാധകരുടെ കയ്യടി വാങ്ങിയിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. കഴിഞ്ഞ ലോക്ക്ഡൗണിൽ വീണ വായിച്ചും താരം അമ്പരപ്പിച്ചിരിക്കുന്നു. ഇപ്പോൾ താൻ ഒരു ചിത്രകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. താരത്തിന്റെ വായനാ ദിന പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലൈബ്രറിയിൽ പോകാൻ സാധിക്കാത്തതിന്റെ വിഷമം മാറ്റാൻ സ്വന്തമായി ഒരു ലൈബ്രറി തന്നെ വരച്ചിരിക്കുകയാണ് താരം. നിറങ്ങളും ബ്രഷും കയ്യിൽ പിടിച്ചിരിക്കുന്ന മഞ്ജു വാര്യരാണ് ചിത്രത്തിൽ താരത്തിന്റെ പുറകിലായി വരച്ചു പൂർത്തിയാക്കിയ ചിത്രവും കാണാം. ഷെൽഫിൽ പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന ചിത്രമാണ് താരം വരച്ചത്. 

എന്ത്? ദേശിയ വായനാ ദിനത്തിൽ എനിക്ക് ലൈബ്രറിയിൽ പോകാൻ പറ്റില്ലെന്നോ? പ്രശ്നമില്ല, ഞാൻ സ്വന്തമായി ഒരെണ്ണം വരക്കാം- മഞ്ജു വാര്യർ കാപ്ഷനായി കുറിച്ചു. ആക്സിഡന്റൽ ആർട്ടിസ്റ്റ്, ലോക്ക്ഡൗൺ ഡയറീസ് എന്നീ ഹാഷ്ടാ​ഗിലാണ് ചിത്രം. താരത്തിന്റെ പെയിന്റിങ്ങിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തതായി എന്തെങ്കിലുമുണ്ടോ കഴിവുറ്റ പെണ്ണേ? എന്നായിരുന്നു റിമ കല്ലിങ്കലിന്റെ ചോദ്യം. ചക്ക വീണ് മുയൽ ചത്തതാണ് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. നസ്രിയ, സിത്താര കൃഷ്ണകുമാർ, ശിവദ, ശിൽപ ബാല തുടങ്ങിയ നിരവധി പേരാണ് പ്രശംസിച്ചുകൊണ്ട് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates