'ഒന്നിനും കൊള്ളാത്തവളാക്കി മാറ്റി നിര്‍ത്തി, ഒരുപാട് കരഞ്ഞു'; കുറിപ്പുമായി മന്യ

ജീവിതത്തിൽ ഒരുപാട് പരാജയങ്ങളെ നേരിട്ടുവെന്നും തന്നെ ഒന്നിനും കൊള്ളാത്തവളാക്കി മാറ്റി നിർത്തിയെന്നുമാണ് മന്യ പറയുന്നത്

മന്യ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് മന്യ. പിന്നീട് അഭിനയം ഉപേക്ഷിച്ച് താരം തുടർപഠനത്തിനായി വിദേശത്തേക്ക് പറന്നു. വിവാഹം കഴിഞ്ഞ താരമിപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇപ്പോൾ താൻ തരണംചെയ്ത പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ജീവിതത്തിൽ ഒരുപാട് പരാജയങ്ങളെ നേരിട്ടുവെന്നും തന്നെ ഒന്നിനും കൊള്ളാത്തവളാക്കി മാറ്റി നിർത്തിയെന്നുമാണ് മന്യ പറയുന്നത്. എന്തൊക്കെ സംഭവിച്ചാലും ശ്രമിച്ചുകൊണ്ടേയിരിക്കണം. ഒരിക്കലും പിന്മാറരുത് എന്നും ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ മന്യ കുറിച്ചു. 

മന്യയുടെ കുറിപ്പ് വായിക്കാം

ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി ചിലര്‍ മാറ്റി നിര്‍ത്തി. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷേ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോകില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരുന്നു. തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, 'ഒരിക്കലും പിന്മാറരുത്' എന്നതാണ്. ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now