
സുഹൃത്തുക്കള്‍ക്കൊപ്പം തായ്ലന്ഡില് അവധി ആഘോഷിച്ച് മേഘന രാജ്; ചിത്രങ്ങള്‍
അവധിക്കാലം മേഘനയ്ക്ക് ആവശ്യമുണ്ടായിരുന്നെന്നും എന്നും സന്തോഷവതിയായി ഇരിക്കൂ എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി മേഘന രാജ്. ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മേഘനയുടെ അവധിക്കാല ചിത്രങ്ങളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ തായ്ലന്ഡില് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
വെക്കേഷനിലെ പ്രിയ നിമിഷങ്ങളാണ് താരം ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. തായ് ഭക്ഷണത്തിന്റേയും കടല്ക്കരയില് വെയില് കായുന്നതിന്റേയും പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള നിമിഷങ്ങളും താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. അവധിക്കാലം മേഘനയ്ക്ക് ആവശ്യമുണ്ടായിരുന്നെന്നും എന്നും സന്തോഷവതിയായി ഇരിക്കൂ എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
അന്തരിച്ച ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം കവരുന്ന കുറിപ്പ് മേഘന പങ്കുവച്ചിരുന്നു. എന്റെ സന്തോഷം എന്നാണ് ചീരുവിനെ മേഘന വിശേഷിപ്പിച്ചത്. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെയുണ്ടായാലും എന്റെ ചിരിയുടെ കാരണം നീയാണ് എന്നാണ് മേഘന കുറിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


