മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു എഎൻ രാധാകൃഷ്ണന്റെ മകൾ
നിശ്ചയത്തിൽ നടൻ ഉണ്ണി മുകുന്ദൻ, മേജർ രവി എന്നിവർ പങ്കെടുത്തു

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞു.
എ.എൻ. രാധാകൃഷ്ണന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം. സെപ്റ്റംബർ 3ന് ചേരാനല്ലൂർ വച്ചാണ് വിവാഹം നടക്കുക. നിശ്ചയത്തിൽ നടൻ ഉണ്ണി മുകുന്ദൻ, മേജർ രവി എന്നിവർ പങ്കെടുത്തു. വിഷ്ണുവിന് ആശംസകൾ അറിയിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ വിഡിയോ പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ.

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും വിഷ്ണു മോഹൻ ആയിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ നായകനായെത്തുന്ന ‘പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്. മേപ്പടിയാനിൽ നിന്നും തികച്ചും വ്യത്യസ്തമായി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാകും പപ്പ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


