'മിഥുന്‍ ചേട്ടന്‍ വേണ്ടെന്ന് പറഞ്ഞതാണ്, എന്റെ വിശ്വാസം ആയിരുന്നു': മൊട്ടയടിച്ചതിനെ കുറിച്ച് ലക്ഷ്മി

ഒരു വിശ്വാസത്തിന്റെ പുറത്താണ് താന്‍ മൊട്ടയടിച്ചത് എന്ന് പറയുകയാണ് ലക്ഷ്മി

ലക്ഷ്മിക്കും മകൾക്കുമൊപ്പം മിഥുൻ തിരുപ്പതിയിൽ/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :22 ജനുവരി 2024, 7:51 pm IST

മലയാളികള്‍ക്ക് പ്രിയപ്പെട്ട ദമ്പതികളാണ് മിഥുന്‍ രമേഷും ലക്ഷ്മിയും. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ലക്ഷ്മിയുടെ വിഡിയോകള്‍ വൈറലാവാറുണ്ട്. അടുത്തിടെ ലക്ഷ്മി മുടി മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു. മിഥുന് ബെല്‍സ് പാള്‍സി ബാധിച്ചതിനെ തുടര്‍ന്ന് ഒരു നേര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു മൊട്ടയടിച്ചത്. ഒരു വിശ്വാസത്തിന്റെ പുറത്താണ് താന്‍ മൊട്ടയടിച്ചത് എന്ന് പറയുകയാണ് ലക്ഷ്മി.

'മുൻപ് മകൾ തൻവിക്ക് ഒരു അസുഖം വന്ന സമയത്ത് എന്റെ അമ്മ നേർന്നിരുന്നു. അങ്ങനെ അത് ഭേദമാവുകയൊക്കെ ചെയ്തിരുന്നു. അമ്മ മുടിയെടുത്ത ശേഷമാണ് മിഥുൻ ചേട്ടന് ബെൽസ് പാൾസി വരുന്നത്. നേരത്തെ അമ്മ ചെയ്തത് കണ്ടതു കൊണ്ടാണ് എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ മൊട്ടയടിച്ചത്. ഇക്കാര്യം പറഞ്ഞപ്പോൾ വേണ്ട എന്നാണ് മിഥുൻ ചേട്ടൻ പറഞ്ഞത്. എന്നാൽ ഞാൻ നേർന്നത് എനിക്ക് ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. ഇല്ലെങ്കിൽ അത് എനിക്ക് മനസിന് ഒരു ബുദ്ധിമുട്ട് ആകും. അങ്ങനെയാണ് അതു ചെയ്തത്.'- ഒരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു. 

മുടി മൊട്ടയടിച്ചതിന് പിന്നാലെ ഒരുപാട് പേർ നല്ലത് പറഞ്ഞു. അതിനെ എല്ലാവരും പോസിറ്റീവായി എടുത്തതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ ചിലർ നെഗറ്റീവ് പറയുന്നുണ്ടായിരുന്നെന്നും അത് താൻ കാര്യമാക്കുന്നില്ലെന്നുമാണ് ലക്ഷ്മി പറഞ്ഞത്.

'അത് നമ്മുടെ ഒരു വിശ്വാസം ആയിരുന്നു. അത്രയേ ഉള്ളൂ. ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ ഉണ്ടല്ലോ. എനിക്ക് എന്റേതായ വിശ്വാസം ഉണ്ട്. ഞങ്ങൾ ഭയങ്കര ദൈവ വിശ്വാസികൾ ഒന്നുമല്ല. പക്ഷെ ചില സമയത്ത് നമ്മൾ അങ്ങനെ വിശ്വസിച്ചു പോകും. ഒരു പിടി വള്ളി വേണം എന്നൊക്കെ തോന്നുന്ന ഒരു ഘട്ടമുണ്ടല്ലോ. അങ്ങനെയൊരു സമയത്ത് നേർന്നതാണ്.' - ലക്ഷ്മി കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now