മൂന്നു വർഷത്തിനു ശേഷം വീണ്ടും റാം ആകാൻ മോഹൻലാൽ; ഷൂട്ടിങ് ഇന്നു തുടങ്ങുമെന്ന് ജീത്തു ജോസഫ്

കോവിഡ് മഹാമാരിയെ തുടർന്ന് ചിത്രീകരണം നിർത്തുകയായിരുന്നു

ചിത്രം: ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് റാം. ദൃശ്യം വൻ വിജയമായി മാറിയതിനു പിന്നാലെയാണ് ചിത്രം പ്രഖ്യാപിച്ചത്. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ചിത്രീകരണം നിർത്തുകയായിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. ജീത്തു ജോസഫാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 

ഇന്നു മുതലാണ് റാമിന്റെ ചിത്രീകരണം ആരംഭിക്കുക. മൂന്നു വർഷത്തിനു ശേഷമാണ് ഷൂട്ടിങ് പുനഃരാരംഭിക്കുന്നതെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും ജീത്തു ജോസഫ് കുറിച്ചു. റാമിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കടലിനെ നോക്കി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. അവന് അതിരുകളില്ല എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. 

റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോ​ഹൻലാൽ എത്തുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോളിവുഡ് നടൻ ആദിൽ ഹുസൈൻ, ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ എന്നിവരും അഭിനയിക്കുന്നുണ്ട്. യുകെ, ഉസ്ബക്കിസ്ഥാൻ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലാകും ചിത്രീകരണം നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now