
News Now
ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്പോട്ട് അലോട്ട്മെന്റ് നേടാം, തീയതികൾ അറിയാം

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം'

മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

ഹൃദയത്തിലൂടെ മലയാളത്തിലെ യുവതാരനിരയിൽ ഇടം കണ്ടെെത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ. ഇതുവരെ നാലു സിനിമകളിലാണ് പ്രണവ് അഭിനയിച്ചത്. എന്നാൽ ഈ ചിത്രങ്ങളുടെ പ്രമോഷനുകൾക്കൊന്നും പ്രണവിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. മാധ്യമങ്ങളിൽ പ്രണവ് അകലം പാലിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹൻലാൽ.
പ്രണവ് ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവമാണെന്നാണ് മോഹൻലാൽ പറയുന്നത്. താനും ആദ്യകാലത്ത് ഷൈ ആയിരുന്നെന്നും എന്നാൽ പ്രണവിന് അത് കുറച്ച് കൂടുതലാണ് എന്നുമാണ് താരം വ്യക്തമാക്കുന്നത്. 'എനിക്കും ആദ്യ കാലങ്ങളില് അങ്ങനെ തന്നെയായിരുന്നു. വളരെ 'ഷൈ' ആയിട്ടുള്ള ആളായിരുന്നു ഞാന്. പ്രണവിന് അത് കുറച്ചു കൂടുതലാണ്. സാധാരണ ജീവിതം നയിക്കാന് അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അയാള് ഉള്വലിഞ്ഞ് നില്ക്കുന്ന ഒരാളാണ്. ഇന്ട്രോവേര്ട്ട് എന്ന് പറയില്ല. എന്തിനാണ് ഞാന് വരുന്നതെന്ന ചോദിക്കും. അതൊരു വലിയ ചോദ്യമാണ്'. മോഹന്ലാല് പറഞ്ഞു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാകാതെ ഹിമാലയത്തിലേക്ക് യാത്ര പോവുകയാണ് പ്രണവ് ചെയ്തത്. അന്ന് അത് വലിയ വാർത്തയായിരുന്നു. ഹൃദയം സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ചടങ്ങില് ആളുകള്ക്ക് മുന്നിലേക്ക് നില്ക്കാതെ പിന്നിലേക്ക് ഒഴിഞ്ഞുമാറുന്ന പ്രണവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലായിരുന്നു. ഹൃദയത്തിലെ അണിയറപ്രവര്ത്തകരും നടീനടന്മാരുമെല്ലാം അഭിമുഖങ്ങള് നല്കിയപ്പോള് പ്രണവ് മാത്രം മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


