
നടനവിസ്മയത്തിന് 61 വയസ്; ആശംസകളുമായി മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങൾ
മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസകൾ കുറിച്ചത്
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് 61ാം പിറന്നാൾ. മമ്മൂട്ടി ഉൾപ്പടെ നിരവധി താരങ്ങളും പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ലോക്ക്ഡൗണിന് ഇടയിലും താരത്തിന്റെ പിറന്നാൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ.
മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസകൾ കുറിച്ചത്. കൂടാതെ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആസിഫ് അലി ഉൾപ്പടെ യുവനിരയും ആശംസകളുമായി എത്തി. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ 1980 ലാണ് മോഹന്‍ലാല്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. വില്ലനായി എത്തിയ താരം അഭിനയ മികവിലൂടെ മലയാളികളുടെ ഇഷ്ടനായകനാവുകയായിരുന്നു.
സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മൂന്നൂറിലേറെ ചിത്രങ്ങളിലായി മനസിൽ നിറഞ്ഞു നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. സേതുമാധവനും ജോജിയും ടിപി ബാലഗോപാലനും നീലകണ്ഠനുമെല്ലാം ഇന്നും ആരാധകർക്ക് പ്രിയങ്കരരാണ്. അടച്ചു പൂട്ടലിനിടെ ആയിരുന്നു അറുപതാം പിറന്നാള്‍. ലോക്ഡൗണിനിടെയാണ് താരത്തിന്റെ മറ്റൊരു ജന്മദിനം കൂടി വരുന്നത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം. പ്രിയദർശന്റെ മരക്കാരും ഉണ്ണികൃഷ്ണന്റെ ആറാട്ടും ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


