'ലാലേട്ടന്‍ കഴിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാ'; രുചിയോടെ പൊതിച്ചോറ് ഉണ്ട് മോഹന്‍ലാല്‍ - വീഡിയോ 

നാടന്‍ വിഭവങ്ങള്‍ അടങ്ങിയ പൊതിച്ചോര്‍ കൊതിയോടെ കഴിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ് വൈറലാകുന്നത്

മോഹന്‍ലാല്‍ പൊതിച്ചോറ് കഴിക്കുന്ന ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:49 am IST

മലയാളികള്‍ക്ക് പൊതിച്ചോറ് എന്നത് ഒരു ഗൃഹാതുരത്വ ഓര്‍മ്മയാണ്. പൊതിച്ചോറ് തുറന്ന് കൊതിയോടെ ഭക്ഷണം കഴിച്ച ഓര്‍മ്മകള്‍ മനസില്‍ വരുമ്പോള്‍ വായില്‍ കപ്പലോടിക്കാത്തവര്‍ ചുരുക്കമായിരിക്കും. നടന്‍ മോഹന്‍ലാല്‍ പൊതിച്ചോറ് കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നാലോ?, അത് കാണാന്‍ ഏവര്‍ക്കും ഉത്സാഹമായിരിക്കും. ഇപ്പോള്‍ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ പൊതിച്ചോര്‍ കൊതിയോടെ കഴിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ് വൈറലാകുന്നത്.

ഇലയില്‍ പൊതിഞ്ഞ ചോറിനൊപ്പം ചമ്മന്തിയും, മുട്ട ഓംലെറ്റും, മീന്‍ പൊരിച്ചതും അച്ചാറുമൊക്കെ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് പ്രിയതാരം പൊതിച്ചോര്‍ കഴിക്കുന്നത്. സുഹൃത്ത് സമീര്‍ ഹംസയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'ലാലേട്ടന്‍ കഴിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാ', തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now