തിരിച്ചുവരവിന് മോഹൻലാൽ; ആകാംക്ഷ നിറച്ച് നേര് ട്രെയിലർ

13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ കഥാപാത്രമായെത്തുന്നത്

വീഡിയോ ദൃശ്യം
Edited by :migrator
Last Updated :22 ജനുവരി 2024, 7:50 pm IST

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ട്രെയിലർ പുറത്ത്. വിജയമോഹന്‍ എന്ന അഭിഭാഷകന്റെ റോളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. 

കോർട്ട് റൂം ഡ്രാമയായിട്ടാവും ചിത്രം എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഭിഭാഷക വൃത്തിയിൽ നിന്ന് മാറി നിൽക്കുന്ന വിജയമോഹന് പ്രത്യേക സാഹചര്യത്തിൽ ഒരു കേസ് ഏറ്റെടുക്കേണ്ടതായി വരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രിയാമണി നായികയായി എത്തുന്ന ചിത്രത്തിൽ അനശ്വര രാജന്‍, സിദ്ധിഖ്, ജഗദീഷ്, നന്ദു, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. 

എലോണിനു ശേഷം തിയറ്ററുകളിൽ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും നേരിന് ഉണ്ട്.  'ദൃശ്യം', 'ദൃശ്യം 2', '12ത് മാന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ സിനിമാപ്രേമികള്‍ ഏവരും ഏറെ പ്രതീക്ഷയിലാണ്. ഈ മാസം 21നാണ് സിനിമയുടെ തിയേറ്റര്‍ റിലീസ്. 2010-ല്‍ പുറത്തിറങ്ങിയ 'ജനകന്‍' എന്ന സിനിമയ്ക്ക് ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ കഥാപാത്രമായെത്തുന്നത്.

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now