പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്

'മാലൈക്കോട്ടെ വാലിബന്‍' ടീസര്‍/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :22 January 2024, 7:50 pm IST

News Now

ആകാംക്ഷ നിറഞ്ഞ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബന്‍' ടീസര്‍ എത്തി. ഈ അടുത്തൊന്നും ഇത്ര അധികം പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം വേറെയില്ല. 'കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്... നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം' പൂഴിമണ്ണിൽ തീപാറുന്ന മോഹൻലാലിന്റെ ഡയലോ​ഗ് ആണ് 1.30 മിനിറ്റുള്ള ടീസർ‌. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്. സോഷ്യൽമീഡിയയിലടക്കം മോഹൻലാൽ ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. ജൂണ്‍ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates