ചെറിപ്പൂക്കൾക്കിടയിൽ സുചിത്രയെ ചേർത്തുപിടിച്ച് മോഹൻലാൽ; ജപ്പാൻ ചിത്രവുമായി താരം

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ജപ്പാൻ ചിത്രമാണ്

മോഹൻലാലും സുചിത്രയും/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:19 am IST

ഷൂട്ടിങ് തിരക്കിൽ നിന്ന് മാറി കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. ജപ്പാനിലേക്കാണ് താരത്തിന്റെ യാത്ര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ജപ്പാൻ ചിത്രമാണ്. ഭാര്യ സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്നതാണ് ചിത്രം. 

ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ജപ്പാനിലെ ഹിരോഷിമ പാർക്കിൽ നിന്നും പകർത്തിയതാണ് ചിത്രം. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. 

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് മോഹൻലാൽ അവധിക്കാലം ആഘോഷിക്കാൻ പുറപ്പെട്ടത്. കോവിഡ് കാരണം ഏറെനാളായി തനിക്ക് വെക്കേഷൻ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ വച്ച് മോഹൻലാൽ പറഞ്ഞത്. ഇത്തവണത്തെ ജപ്പാൻ യാത്രയിൽ കുടുംബവും സുഹൃത്തുക്കളുമെല്ലാം ഉണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ജപ്പാനിൽ ചെറി ബ്ലോസം സീസൺ ആണിപ്പോൾ. ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണിത്. ചെറി പൂക്കൾ വിരിയുന്നതോടെ പിങ്ക് നിറത്തിലുള്ള പരവതാനി വിരിച്ചതുപോലുള്ള കാഴ്ചകളാവും ചുറ്റും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now