
'ഒരാൾ കഷ്ടപ്പെട്ടാൽ മതിയെന്ന് വിചാരിച്ചു കാണും, അയാൾക്ക് അയാളുടേതായിട്ടുള്ള ലോകമാണ്'; പ്രണവിനെ കുറിച്ച് മോഹൻലാൽ
അയാൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയെങ്കിലും പ്രണവിന്റെ ലോകം എപ്പോഴും വേറെ ലെവലാണ്. യാത്രകളും എഴുത്തും സംഗീതവും സാഹസികതയുമൊക്കെയായി ആർക്കും പിടികൊടുക്കാതെ നടക്കുകയാണ് പ്രണവ്. സിനിമയുടെ താരപ്പൊലിമയിൽ ഒരിക്കലും പ്രണവിനെ മലയാളികൾ കണ്ടിട്ടില്ല.
വർഷത്തിൽ ഒരു സിനിമ ചെയ്യും, അത് സൂപ്പർ ഹിറ്റുമായിരിക്കും എന്നാണ് പ്രണവിനേക്കുറിച്ച് പൊതുവേ സിനിമാ പ്രേമികൾ പറയാറ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് പ്രണവ് ഇത്രയും ബ്രേക്ക് എടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ. ഒരാൾ കഷ്ടപ്പെട്ടാൽ മതിയെന്ന് വിചാരിച്ചു കാണും എന്നായിരുന്നു തമാശരൂപേണയുള്ള ലാലേട്ടന്റെ മറുപടി.
ദൃശ്യം 3യുടെ പ്രൊമോഷന്റെ ഭാഗമായി 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. "ഏതായാലും ഒരാൾ കഷ്ടപ്പെട്ടാൽ മതിയെന്ന് വിചാരിച്ചു കാണും. അത് ഓരോരുത്തരുടെ ചിന്തകളല്ലേ. അയാൾ വെറുതേ ഇരിക്കുകയല്ല.
അയാൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംഗീതം പഠിക്കുന്നുണ്ട്. എഴുതുന്നുണ്ട്. അയാൾ ചുമ്മാ ഇരിക്കുകയല്ല. അയാൾക്ക് അയാളുടേതായിട്ടുള്ള ലോകമാണ്. അതിൽ സിനിമയും ഉണ്ട്.
അത്രയേ ഉള്ളൂ. എനിക്ക് സിനിമയാണ് ലോകം. അതിന്റെ ഇടയിൽ ബാക്കി കാര്യങ്ങൾ ചെയ്യാൻ സമയമില്ല".- മോഹൻലാൽ പറഞ്ഞു. മെയ് 21 ന് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ദൃശ്യം 3 റിലീസ് ചെയ്യുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: Actor Mohanlal talks about his son Pranav.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇഡിയുടെ കത്തില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് കെപിസിസി, പവര്‍കട്ട് തുടരും, വന്ദേമാതരം രണ്ട് ഖണ്ഡിക മതിയെന്ന് കര്‍ണാടക; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഏട്ടനുണ്ട് കൂടെ...'; കാമറക്കണ്ണുകള്‍ വട്ടമിട്ടെത്തി, ചേട്ടനെ തേടി വിസ്മയ; ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ പ്രണവ്


