'കുഴിച്ചിട്ടത് എവിടെയാണെന്ന് ഒന്നു പറഞ്ഞൂടെ', പൊലീസ് ജോർജുകുട്ടിക്ക് പിന്നാലെ; ദൃശ്യം ടീസർ
വരുൺ വധക്കേസിൽ ജോർജുകുട്ടിക്ക് എതിരായ പൊലീസ് അന്വേഷണമാണ് ടീസറിൽ നിറയുന്നത്
വരുണിന്റെ കൊലപാതകത്തിന് ശേഷമുള്ള ജോർജു കുട്ടിയുടേയും കുടുംബത്തിന്റേയും കഥ അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആകാക്ഷ ഉയർത്തിക്കൊണ്ട് ദൃശ്യം 2ന്റെ രണ്ടാമത്തെ ടീസർ പുറത്തെത്തിയിരിക്കുകയാണ്.
വരുൺ വധക്കേസിൽ ജോർജുകുട്ടിക്ക് എതിരായ പൊലീസ് അന്വേഷണമാണ് ടീസറിൽ നിറയുന്നത്. വരുണിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നത് എവിടെയെന്ന് അറിയാനാണ് പൊലീസിന്റെ ശ്രമം. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും സംഘർഷ ഭരിതമാകുമെന്നാണ് ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയത്. ഒരു കോടി ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2. ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈം വഴി റിലീസിനെത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാസ് സിനിമാസാണ് നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


