
News Now
കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തെന്നന്ത്യൻ സിനിമാപ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലറിൽ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഉണ്ടാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ജയിലറിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് പോസ്റ്റർ പുറത്തുവിട്ടത്.
സ്റ്റൈലിഷായാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണുന്നത്. എന്തായാലും ആരാധകർക്കിടയിൽ വൈറലാവുകയാണ് പോസ്റ്റർ. കാമിയോ വേഷമായിരിക്കും മോഹൻലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മോഹൻലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഇത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.
Lalettan @mohanlal from the sets of #Jailer @rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/wifqNLPyKf
â Sun Pictures (@sunpictures) January 8, 2023
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നെൽസന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ ചിത്രത്തിൽ നിർണായകവേഷത്തിലുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



