1989 ലാണ് കിരീടം റിലീസ് ചെയ്യുന്നത്. നിരവധി സിനിമകൾ ഹിറ്റായി മോഹൻലാൽ തിളങ്ങി നിൽക്കുന്ന സമയമാണ് അത്

കിരീടത്തിൽ മോഹൻലാൽ
Last Updated :20 January 2024, 8:46 am IST

News Now

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ. സിനിമ റിലീസ് ചെയ്‍തിട്ട് 32 വര്‍ഷം പിന്നിട്ടിട്ടും സേതുമാധവനും അച്യുതൻ നായരുമെല്ലാം മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ചിത്രത്തിനായി മോഹൻലാൽ വാങ്ങിയ പ്രതിഫലമാണ്. 

1989 ലാണ് കിരീടം റിലീസ് ചെയ്യുന്നത്. നിരവധി സിനിമകൾ ഹിറ്റായി മോഹൻലാൽ തിളങ്ങി നിൽക്കുന്ന സമയമാണ് അത്. കിരീടം അഭിനയിക്കുന്ന സമയത്ത് മോഹൻലാല്‍ വാങ്ങുന്നത് നാലര ലക്ഷം രൂപയായിരുന്നു. എന്നാൽ സേതുമാധവനാകാൻ നാലു ലക്ഷമാണ് മോഹൻലാൽ വാങ്ങിയത്. നിര്‍മാതാവിനോടുള്ള സൗഹൃദത്തിന്റെ പേരില്‍  ആണ് മോഹൻലാല്‍ അരലക്ഷം രൂപ കുറച്ചത്. 

ഇരുപത്തിമൂന്നര ലക്ഷം രൂപ മുടക്കിയാണ് കിരീടം നിർമിക്കുന്നത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിനൊപ്പം തിലകനും ശക്തമായ കഥാപാത്രത്തെ അവതപ്പിച്ചു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് മോഹ‌ൻലാൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates