'മോമോ ഇന്‍ ദുബായ്' യുടെ പോസ്റ്റര്‍ റിലീസ് ചെയ്തു

'മോമോ ഇന്‍ ദുബായ്' യുടെ പോസ്റ്റര്‍ റിലീസ് ചെയ്തു
Last Updated :20 January 2024, 9:09 am IST

News Now

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്' ഉടന്‍ പ്രദര്‍ശനത്തിനെത്തും. അതിനോടനുബന്ധിച്ച് ' അമേരിക്ക ആയാലും ജപ്പാന്‍ ആയാലും മോമോ രാജ്യം വിടുകയാണ് ' എന്ന കുറിപ്പോടെ 'മോമോ ഇന്‍ ദുബായ്' യുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.

സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്‌റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെയും ആയിഷ എന്ന ചിത്രത്തിന്റെ തിരകഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയില്‍  ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ഒരു ചില്‍ഡ്രന്‍സ്ഫാമിലി ചിത്രമാണ്. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷു നിര്‍വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍, ഡോക്ടര്‍ ഹിഖ്മത്തുള്ള, അമീന്‍ കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്,ഗഫൂര്‍.എം. ഖയാം, യാക്‌സന്‍ & നേഹ എന്നിവര്‍ സംഗീതം പകരുന്നു.

ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍ രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ഗോകുല്‍ ദാസ്,മോഹന്‍ദാസ്, മേക്കപ്പ്മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസൈനര്‍ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്‌സിനറ്റ് സേവ്യര്‍,പരസ്യക്കലപോപ്‌കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ഗിരീഷ് അത്തോളി, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates