സുരേഷ് ​ഗോപിക്ക് കോവിഡ്

ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു

സുരേഷ് ​ഗോപി/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

നടനും രാജ്യസഭാ എംപിയുമായ‌ സുരേഷ് ഗോപിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. 

'മുൻകരുതലുകളെല്ലാം എടുത്തിട്ടും എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോൾ ഞാൻ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. ഈ അവസ്ഥയിൽ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ആൾക്കൂട്ടത്തിൽ നിന്ന് ഒഴിവായി നിൽക്കൂ. നിങ്ങൾ സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെയും സുരക്ഷിതരാക്കാനുള്ള മനസ്സ് കാണിക്കണം', സുരേഷ് ഗോപി കുറിച്ചു.

Story image

കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരം കോവിഡ് ബാധിതനായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now