മുംബൈ പൊലീസിന്റെ മ്യൂസിക് ബാന്‍ഡായ കാക്കി സ്റ്റുഡിയോ ആണ് വിഡിയോ പുറത്തിറക്കിയത്

വിഡിയോ സ്ക്രീൻ ഷോട്ട്
Last Updated :20 January 2024, 8:48 am IST

News Now

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് പ്രമുഖ വെബ് സീരീസായ മണി ഹെയ്സ്റ്റിന്റെ അവസാന സീരീസ് ആരാധകരിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും മറ്റും മണി ഹെയ്‌സ്റ്റ് നിറയുകയാണ്. അതിനിടെ മണി ഹെയ്‌സ്റ്റ് ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ് മുംബൈ പൊലീസിന്റെ പുതിയ വിഡിയോ. 

സീരീസിന്റെ തീം സോങ്ങായ ബലെ ചാവോ വായിച്ചാണ് കയ്യടി നേടുന്നത്. മുംബൈ പൊലീസിന്റെ മ്യൂസിക് ബാന്‍ഡായ കാക്കി സ്റ്റുഡിയോ ആണ് വിഡിയോ പുറത്തിറക്കിയത്. പൊലീസ് യൂണിഫോമില്‍ വിവിധ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ബലേ ചാവോ വായിക്കുന്ന പൊലീസുകാരാണ് വിഡിയോയിലുള്ളത്. രണ്ടു മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള വിഡിയോ മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. 

എന്തായാലും മണി ഹെയ്സ്റ്റ് ആരാധകരെ ആവേശത്തിലാക്കുകയാണ് വിഡിയോ. നെറ്റ്ഫഌക്‌സിന്റെ ഒഫീഷ്യല്‍ സൈറ്റ് ഉള്‍പ്പടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. മുംബൈ പൊലീസിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates