ഭാര്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്  പങ്കുവെച്ചുകൊണ്ടാണ് സന്തോഷവാർത്ത ശരത് അറിയിച്ചത്

ഭാര്യക്കും മകൾക്കുമൊപ്പം അപ്പാനി ശരത്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:39 am IST

News Now


രണ്ടാമതും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ശരത് അപ്പാനി. ഭാര്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്  പങ്കുവെച്ചുകൊണ്ടാണ് സന്തോഷവാർത്ത ശരത് അറിയിച്ചത്. മകൾ തന്റെ പങ്കാളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് താരം കുറിച്ചത്. 

എനിക്ക് ലഭിച്ച എല്ലാ പദവികളിലും അച്ഛന്‍ എന്നുള്ളതാണ് ഏറ്റവും മികച്ചത്. രണ്ടാമതും ആ പദവി ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഇതിനെല്ലാം മേലെ എന്റെ മകള്‍ തിയ്യമ്മ അവളുടെ പങ്കാളിയെ സ്വീകരിക്കാനായി ഇപ്പോള്‍ എത്രത്തോളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നത് എനിക്ക് പ്രകടിപ്പിക്കാനാവുന്നില്ല. ഞങ്ങള്‍ക്ക് ചുറ്റും നടക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിനോട് നന്ദി പറയുന്നു.- ശരത് അപ്പാനി കുറിച്ചു. 

Story image

ഭാര്യയുടെ നിറവയറിൽ ഉമ്മ വെച്ചു നിൽക്കുന്ന തിയ്യമ്മയേയും ശരത്തിനേയുമാണ് ചിത്രത്തിൽ കാണുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രമായെത്തിയാണ് ശരത് ശ്രദ്ധേയനാവുന്നത്. ഇപ്പോൾ മലയാളത്തിലെ തിരക്കേറിയ താരമാണ് അപ്പാനി ശരത്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates