പ്രവൃത്തിദിവസങ്ങളിൽ കോളജിൽ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് എതിർപ്പ്

ജന​ഗണമന ഷൂട്ടിങ് /ചിത്രം:ഫേസ്ബുക്ക്
Last Updated :20 January 2024, 8:51 am IST

News Now

പൃഥ്വിരാജ് നായകനായ 'ജന ഗണ മന' എന്ന സിനിമയുടെ ചിത്രീകരണത്തിൽ എതിർപ്പുമായി മഹാരാജ കോളജിലെ അധ്യാപകരും വിദ്യാർഥികളും. സിനിമയിലെ കോടതി രം​ഗങ്ങൾ മഹാരാജ കോളജിലാണ് ഷൂട്ട് ചെയ്യുന്നത്. കോളജ് പ്രവൃത്തിദിവസങ്ങളിൽ ഇവിടെ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് എതിർപ്പ്. 

ഞായറാഴ്ച മുതൽ ആരംഭിച്ച ചിത്രീകരണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. 

മൈസൂരു സർവകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളജ്. വരുമാനം ലഭിക്കാനായി കോളജിൻ ചിത്രീകരണം നടത്താൻ സർവകലാശാല അനുമതി നൽകാറുണ്ട്. എന്നാൽ ക്ലാസ് ഉള്ള ദിവസങ്ങളിലും ചിത്രീകരണം നടത്താൻ അനുമതി നൽകിയ സർവകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും നിലപാട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താൻ എതിർപ്പില്ലെന്ന് അവർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates