
വിജയ് സേതുപതി അല്ല, ആമിറിന്റെ സുഹൃത്ത് നാഗചൈതന്യ; ചിത്രം പുറത്ത്
സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
ആമിർഖാൻ പ്രധാന വേഷത്തിലെത്തുന്ന ലാൽ സിങ് ഛദ്ദയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ഇത്. ചിത്രത്തിൽ തമിഴ് താരം വിജയ് സേതുപതി അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സേതുപതിയല്ല തെലുങ്ക് താരം നാഗചൈതന്യയാണ് ആമിർ ഖാനൊപ്പം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Grateful #Bala #LaalSinghChaddha pic.twitter.com/hLidCDCcyf
â chaitanya akkineni (@chay_akkineni) July 9, 2021
ആമിറിനും കിരണ്‍ റാവുവിനുമൊപ്പം നിൽക്കുന്ന ചിത്രം നാഗചൈതന്യ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. പട്ടാളക്കാരുടെ വേഷത്തിലാണ് ആമിറിനേയും നാഗചൈതന്യയേയും കാണുന്നത്. കൂടാതെ നാഗചൈതന്യയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ആമിർ ഖാൻ പ്രൊഡക്ഷൻസും ചിത്രം പങ്കുവെച്ചു. നാഗചൈതന്യ ഹൃദയം കീഴടക്കുന്നവനാണെന്നും ഇപ്പോൾ തന്നെ തങ്ങളുടെ ഹൃദയം കീഴടക്കിയെന്നുമാണ് കുറിച്ചിരിക്കുന്നത്.
Welcome Bala, stealer of hearts, you have already stolen ours
â Aamir Khan Productions (@AKPPL_Official) July 9, 2021
Love.
Kiran & Aamir.@chay_akkineni pic.twitter.com/HC2qfFSomm
ആമിർ ഖാന്റെ ആത്മസുഹൃത്തിനെയാണ് താരം അവതരിപ്പിക്കുക. ബാല എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. നേരത്തെ വിജയ് സേതുപതി അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന കഥാപാത്രമാണ് ഇത്. അദ്ദേഹം മാറിയതോടെ നാഗചൈതന്യ എത്തുകയായിരുന്നു. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


