
'പത്തു തലയുള്ളവൻ ഒരു തലയുള്ളവന്റെ കൈകൊണ്ട് ചത്തു മലച്ചത്'; നാനിയുടെ വില്ലനായി ഷൈൻ ടോം ചാക്കോ; ദസറാ ട്രെയിലർ
കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് നാനി നായകനായി എത്തുന്ന ദസറാ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഷൈൻ ടോം ചാക്കോ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരിക്കുകയാണ്.
ഗംഭീര മേക്കോവറിൽ നാനി എത്തുന്ന ചിത്രം മാസ് ആക്ഷൻ എന്റർടെയ്നറാണ്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.
ശ്രീകാന്ത് ഒദെല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് നടൻ സായ് കുമാറും പ്രധാന വേഷം ചെയ്യുന്നുണ്ട്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സത്യൻ സൂര്യൻ ആണ് ഛായാഗ്രഹണം. നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസാണ് നിർമാണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


