
'മൂൺവാക്കും' 'നരിവേട്ട'യും ഒടിടിയിൽ; ഈ ആഴ്ച അടിച്ചുപൊളിച്ച് കാണാം ഈ ചിത്രങ്ങൾ
അതോടൊപ്പം മലയാളത്തില്‍ നിന്ന് മൂന്ന് ശ്രദ്ധേയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്.

ഈ മാസം ഒട്ടനവധി ചിത്രങ്ങളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. തിയറ്ററുകളിൽ വൻ വിജയം നേടിയവും ഡയറക്ട് ഒടിടിയിലേക്കെത്തുന്ന ചിത്രങ്ങളുമുണ്ട് ഈ മാസം ഒടിടിയിൽ. അതോടൊപ്പം മലയാളത്തില്‍ നിന്ന് മൂന്ന് ശ്രദ്ധേയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്.
മൂണ്‍വാക്ക്, നരിവേട്ട, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്നിവയാണ് അവ. ഈ വാരം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
1മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ

മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ
ഇൻസ്റ്റഗ്രാം
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' ഒടിടിയിലേക്ക്. ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രം മെയ് 23 നായിരുന്നു തിയറ്ററുകളിൽ എത്തിയത്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലൂടെ ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
2മൂൺവാക്ക്

മൂൺവാക്ക്
ഇൻസ്റ്റഗ്രാം
വിനോദ് എ കെ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ചിത്രമാണ് മൂൺവാക്ക്. മികച്ചാഭിപ്രായം ലഭിച്ചിട്ടും തിയറ്ററുകളിൽ ചിത്രത്തിന് അധികം നാൾ തുടരാനായില്ല. ബ്രേക്ക് ഡാൻസിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജിയോ ഹോട്ട് സ്റ്റാറിലൂടെ ഇന്നു മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങി.
3നരിവേട്ട

നരിവേട്ട
ഇൻസ്റ്റഗ്രാം
ടൊവിനോ നായകനായെത്തി തിയറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് നരിവേട്ട. പ്രിയംവദ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 11 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
4മണ്ഡാല മർഡേഴ്സ്

മണ്ഡാല മർഡേഴ്സ്
ഇൻസ്റ്റഗ്രാം
ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മൻഡാല മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും.
5ആപ് ജൈസ കോയി

ആപ് ജൈസ കോയി
ഇൻസ്റ്റഗ്രാം
മാധവൻ പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് ഡ്രാമയാണ് ആപ് ജൈസ കോയി. ഫാത്തിമ സന ഷെയ്ഖ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജൂലൈ 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
6ഡിറ്റക്ടീവ് ഉജ്ജ്വലൻ

ഡിറ്റക്ടീവ് ഉജ്ജ്വലൻ
ഇൻസ്റ്റഗ്രാം
ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ'. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിരുന്നു ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവരാനുണ്ട്.
7സർസമീൻ

സർസമീൻ
ഇൻസ്റ്റഗ്രാം
പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സർസമീൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.
8കുട്ടന്റെ ഷിനിഗാമി

കുട്ടന്റെ ഷിനിഗാമി
ഇൻസ്റ്റഗ്രാം
ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കുട്ടന്റെ ഷിനിഗാമി. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Narivetta and Moonwalk and others, OTT Releases This Week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


