'മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അവാർഡ് ഏറ്റു വാങ്ങും'; കുറിപ്പുമായി സച്ചിയുടെ ഭാര്യ
മികച്ച ഗായികയ്ക്കുള്ള അവാർഡിന് അർഹയായ നഞ്ചിയമ്മയ്ക്കൊപ്പമുള്ള ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്
മികച്ച സംവിധായകനുള്ള ദേശിയ അവാർഡ് സച്ചിയ്ക്കു വേണ്ടി ഭാര്യ സിജി സച്ചി ഏറ്റുവാങ്ങും. ഇന്ന് നടക്കുന്ന പുരസ്കാര ദാനചടങ്ങിൽ അവാർഡ് സ്വീകരിക്കാനായി സിജി ഡൽഹിയിലെത്തി. വൈകാരികമായ കുറിപ്പും സിജി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സച്ചിയുടെ സ്വപ്നമായിരുന്നു ദേശിയ അവാർഡെന്നും സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണുമെന്ന് ഉറപ്പുണ്ടെന്നുമാണ് സിജി കുറിച്ചത്. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ- സിജി കുറിച്ചു. മികച്ച ഗായികയ്ക്കുള്ള അവാർഡിന് അർഹയായ നഞ്ചിയമ്മയ്ക്കൊപ്പമുള്ള ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. അവസാന സിനിമയായ അയ്യപ്പനും കോശിയിലൂടെയാണ് സച്ചിയെ തേടി മികച്ച സംവിധായകനുള്ള ദേശിയ പുരസ്കാരം എത്തിയത്.
സിജി സച്ചിയുടെ കുറിപ്പ് വായിക്കാം
നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും..,
നാഷണൽ അവാർഡ് വാങ്ങും..
അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും .
ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും.
ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു .
അതെ നീ ചരിത്രം തേടുന്നില്ല....
നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ..
ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം..
ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം .
കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും....
പ്രീയപ്പെട്ട സച്ചീ..
ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്...
സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്.
നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്...
നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ .
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


