'നിങ്ങൾ വിചാരിക്കും ചേച്ചി ചിരിക്കുവാണെന്ന്!'; നവ്യ നായരുടെ രസകരമായ വിഡിയോയുമായി സഹോദരൻ

വണ്ടിയിൽ ഇരുന്ന് ഉറങ്ങുന്ന നവ്യയെയാണ് വിഡിയോയിൽ കാണുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:06 am IST

മലയാളികളുടെ ഇഷ്ടതാരമാണ് നവ്യ നായർ. നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തി സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നവ്യയുടെ അനിയൻ രാഹുൽ പങ്കുവച്ച ഒരു വിഡിയോയാണ്. 

നവ്യയെ ട്രോളിക്കൊണ്ടുള്ളതാണ് വിഡിയോ. കഴിഞ്ഞ ദിവസം നവ്യയും മകനും രാഹുലും കൂടി ഒരു യാത്ര പോയിരുന്നു. ഇതിനിടയിൽ എടുത്തതാണ് വിഡിയോ. വണ്ടിയിൽ ഇരുന്ന് ഉറങ്ങുന്ന നവ്യയെയാണ് വിഡിയോയിൽ കാണുന്നത്. കൂളിങ് ഗ്ലാസ്സ് ഒക്കെ വച്ച് സ്റ്റൈലായിട്ടാണ് താരത്തിന്റെ ഉറക്കം. വിഡിയോയ്ക്ക് പോസ് ചെയ്ത് ചിരിക്കുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. വീടെത്തി എന്നു പറഞ്ഞ് രാഹുൽ തട്ടിവിളിക്കുമ്പോൾ ഞെട്ടിയുണർന്ന് ക്യാമറ കണ്ട് ചമ്മുന്ന നവ്യയെയാണ് വിഡിയോയിൽ കാണുന്നത്. 

നവ്യ ഉറങ്ങുന്നതിന്റെ മറ്റൊരു വിഡിയോ കൂടി രാഹുൽ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ ഉറക്കവും അമ്മാവന്റെ കുസൃതിയുമെല്ലാം കണ്ട് ചിരിയ്ക്കുന്ന സായിയെയും വിഡിയോയിൽ കാണാം. ‘‘ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?’’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വിഡിയോ പങ്കുവച്ചത്. ‘‘ഞാൻ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ’’ എന്നായിരുന്നു നവ്യയുടെ മറുപടി. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. ഇത്ര വലിയ പണി വേണ്ടായിരുന്നു എന്നാണ് രാഹുലിനോട് ആരാധകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now