എല്ലാ സെൽഫിയിലും നിന്റെ സൈഡിൽ ഞാനുണ്ടാകും, വാച്ചുവിന് പിറന്നാൾ ആശംസകളുമായി നസ്രിയ

ഫർഹാനൊപ്പമുള്ള സെൽഫിക്കൊപ്പമാണ് നസ്രിയയുടെ പോസ്റ്റ്

ഫർഹാനൊപ്പം നസ്രിയ/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST

മലയാളത്തിന്റെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഫഹദിനെ സോഷ്യൽ മീഡിയയിൽ കാണാറില്ലെങ്കിലും നസ്രിയ സജീവമാണ്. തന്റെ പ്രിയപ്പെട്ടവർക്ക് പിറന്നാൾ ആശംസകൾ കുറിക്കാനും താരം മറക്കാറില്ല. ഇപ്പോൾ നടനും ഫഹദിന്റെ സഹോദരനുമായ ഫർഹാന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള നസ്രിയയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 

ഫർഹാനൊപ്പമുള്ള സെൽഫിക്കൊപ്പമാണ് നസ്രിയയുടെ പോസ്റ്റ്. ഹാപ്പി ഹാപ്പി ബർത്ത്ഡേ വാച്ചു. എല്ലാ സെൽഫിയിലും നിന്റെ സൈഡിലായി ഞാനുണ്ടാകും- എന്നാണ് നസ്രിയ കുറിച്ചത്. നിരവധി പേരാണ് ഫർഹാന് ആശംസകളുമായി എത്തിയത്. തുടർന്ന് നസ്രിയയ്ക്ക് നന്ദി പറഞ്ഞ് ഫർഹാൻ കമന്റ് ചെയ്തു. താങ്യു സോ മച്ച് സിസ്റ്റർ ഇൻ ലോ, സെൽഫിയെ ഏറ്റവും മനോഹരമാക്കാനാകുക നിനക്ക് മാത്രമാണ് എന്നായിരുന്നു ഫർഹാന്റെ കമന്റ്. 

അടുത്ത സുഹൃത്തുക്കൾ പോലെയാണ് നസ്രിയയും ഫർഹാനും. ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സിനിമയിൽ സജീവമാവുകയാണ് നസ്രിയ. തെലുങ്ക് സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കൂടാതെ ഫഹദും അല്ലു അർജുന്റെ പുഷ്പയിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now