
‘ദുൽഖർ പുലിയാടാ’ എന്ന് നെറ്റ്ഫ്ലിക്സ്; കാര്യമറിയാതെ ആരാധകർ, കുറുപ്പ് ഓടിടി റിലീസ്?
ട്വീറ്റ് എത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും കാര്യം എന്തെന്നറിയാത്ത അമ്പരപ്പിലാണ് ആരാധകർ
മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ പങ്കുവച്ച ട്വീറ്റ് വൈറൽ. ‘ദുൽഖർ പുലിയാടാ’ എന്ന ക്യാപ്ഷൻ കുറിച്ച് നടന്റെ ചിത്രമാണ് ട്വീറ്റിൽ നെറ്റ്ഫ്ലിക്സ് പങ്കുവച്ചത്. മാൻ ക്രഷ് മൺഡെ #MCM എന്ന ഹാഷ് ടാഗിലാണ് ട്വീറ്റ് എത്തിയത്. ട്വീറ്റ് എത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും കാര്യം എന്തെന്നറിയാത്ത അമ്പരപ്പിലാണ് ആരാധകർ.
ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം കുറുപ്പ് ഓടിടി റിലീസിന് തയ്യാറെടുക്കുകയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ കുറിപ്പ് നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണോ ഈ ട്വീറ്റ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
'ദുൽഖർ പുലിയാണെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാം', 'തെന്നിന്ത്യയുടെ യൂത്ത് ഐക്കൺ', 'കുഞ്ഞിക്ക ഉയിര്' എന്നിങ്ങനെ നീളുന്നതാണ് കമന്റ് ബോക്സിലെ അഭിപ്രായങ്ങൾ. 'കുറുപ്പ് തീയേറ്ററിൽ എത്തുന്നതിന് മുമ്പ് സ്ട്രീമിംഗ് ആരംഭിക്കരുത്', 'കുറുപ്പിനെ കുറിച്ചുള്ള അപ്‌ഡേഷൻ ആണോ ഇത്?' തുടങ്ങിയ കമന്റുകളിൽ നിറയുന്നത് കുറിപ്പ് ഓടിടി റിലീസിനെക്കുറിച്ചുള്ള ചർച്ചകളാണ്. എന്നാൽ ഇതിനൊന്നും ഇനിയും മറുപടി ലഭിച്ചിട്ടില്ല.
.@dulQuer puli yada #MCM pic.twitter.com/YwrpcvPo64
â Netflix India (@NetflixIndia) December 21, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


