
ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്, ഒരുങ്ങുന്നത് 200 കോടി ബജറ്റിൽ, നായികയായി വാമിഖ ഗബ്ബി
ബാഹുബലിക്ക് മുൻപുള്ള കാലം നിങ്ങൾക്കു മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ
ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ബാഹുബലി. രണ്ടു ഭാഗമായി ഇറങ്ങിയ ചിത്രം പല റെക്കോഡുകളും തിരുത്തിയെഴുതി. ബാഹുബലിയും ബല്ലാലദേവനും മാത്രമല്ല ശാവകാമിയും പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോൾ ബാഹുബലിക്ക് മുൻപുള്ള കാലം നിങ്ങൾക്കു മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ശിവകാമിയുടെ ജീവിതമാണ് വെബ്സീരീസായി എത്തുന്നത്.
നെറ്റ്ഫ്ളികിസിലൂടെ ബിഗ് ബജറ്റ് സീരീസായാണ് ശിവകാമിയുടെ കഥ വരുന്നത്. ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. 200 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പഞ്ചാബി താരം വാമിഖ ഗബ്ബിയാണ് നായികയാവുന്നത്. ശിവകാമിയുടെ കൗമാരവും യൗവ്വനവുമാണ് വാമിഖ അവതരിപ്പിക്കുക.
Wamiqa Gabbi to play the role of Sivagami in Netflixâs 200 crore budgeted #Baahubali before the beginning web-series. pic.twitter.com/v00FtrIL2N
â LetsOTT GLOBAL (@LetsOTT) July 2, 2021
"ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ബാഹുബലിചിത്രങ്ങളുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി



