വിശാലും നടി ലക്ഷ്മി മേനോനും വിവാഹിതരാവുന്നു എന്ന് വാർത്ത: പ്രതികരണവുമായി താരം

ലക്ഷ്മി മേനോനും വിശാലും അടുത്ത മാസം വിവാഹിതരാകുന്നുവെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്

ലക്ഷ്മി മേനോൻ, വിശാൽ/ഫോട്ടോ: ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST


തമിഴിലെ ആക്ഷൻ സൂപ്പർതാരമാണ് വിശാൽ. താരത്തിന്റെ പേര് പലപ്പോഴും വിവാദങ്ങളിൽ നിറയാറുണ്ട്. കൂടാതെ വിശാലിന്റെ വ്യക്തി ജീവിതവും വലിയ വാർത്തയാവാറുണ്ട്. കഴിഞ്ഞ കുറച്ചുനാളായി നടി ലക്ഷ്മി മേനോനുമായി താരം പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നാണ് പ്രചരിച്ചത്. ഇപ്പോൾ അതിൽ പ്രതികരണവുമായി വിശാൽ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

ലക്ഷ്മി മേനോനുമായി വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾ തെറ്റാണ് എന്നാണ് താരം പറഞ്ഞത്. ഒരു പെണ്‍കുട്ടിയുടെ പേര് ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നു. ലക്ഷ്മി മേനോനും വിശാലും അടുത്ത മാസം വിവാഹിതരാകുന്നുവെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.

വിശാലിന്റെ കുറിപ്പ് വായിക്കാം

സാധാരണ വ്യാജ വാര്‍ത്തകളില്‍ ഞാന്‍ പ്രതികരിക്കാറില്ല. അതൊരു ആവശ്യമില്ലാത്ത കാര്യമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. പക്ഷേ ലക്ഷ്മി മേനോനുമായി ഞാന്‍ വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്. നിങ്ങൾ അതിക്രമിച്ചു കയറി ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിക്കുകയും അവളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയുമാണ്. ഭാവിയിൽ ഞാൻ ഏത് വർഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാൻ ഇതൊരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല. സമയമാകുമ്പോൾ വിവാഹക്കാര്യം ഞാൻ തന്നെ ഔദ്യോഗികമായി അറിയിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now