
News Now
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് നിക്കി ഗൽറാണി. അഭിനയത്തിന് മാത്രമല്ല താരത്തിന്റെ ഡാൻസിനും ആരാധകർ ഏറെയാണ്. ഇപ്പോൾ വിജയ് യുടെ സൂപ്പർഹിറ്റ് ഡാൻസ് നമ്പർ ആയ വാത്തി കമിങ്ങുമായി എത്തിയിരിക്കുകയാണ് താരം.
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിലാണ് (സൈമ) നിക്കി വാത്തി കമിങ്ങിന് ചുവടുവയ്ക്കുന്നത്. അതിന്റെ പരിശീലനത്തിൽ നിന്നുള്ള ചെറിയ വിഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ഡാൻസ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഇന്നും നാളെയുമായാണ് അവാർഡ് ഷോ നടക്കുന്നത്.
#SneakPeak into my rehearsal for @siima #VaathiComing #Siima pic.twitter.com/mpgg8oOD64
â Nikki Galrani (@nikkigalrani) September 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






